വീടിന്റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാള്‍ മരിച്ചു
കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം.
മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴ ആയതിനാല്‍ ആരും അറിഞ്ഞില്ല









