അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു
അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്.
കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രങ്കസ്വാമിക്ക് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ വാരിയെല്ലുകള്‍ പൊട്ടി ചികിത്സയില്‍ കഴിയുകയായിരുന്നു രങ്കസ്വാമി.
മാർച്ച് ഒൻപതിന് പുലർച്ചെ ഉന്നതിക്ക് സമീപത്തെ തേട്ടിലേക്ക് നടക്കുകയായിരുന്ന രങ്കസ്വാമിയെ പ്രദേശത്ത് സ്ഥിരമായി നാശം വിതക്കുന്ന മുറിവാലൻ കൊമ്പൻ ആക്രമിക്കുകയായിരുന്നു.









