കൗണ്‍സിലര്‍ക്കെതിരായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
കഴിഞ്ഞദിവസമാണ് ദളിത് യുവതി പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്.










