കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് മുകുന്ദനുണ്ണി അദ്ധ്യക്ഷത വഹിച്ചു , യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,പ്രതിനിധിസഭാ അംഗം സി.കരുണാകരനുണ്ണി, യൂണിയൻ കമ്മിറ്റി അംഗം യു.നാരായണൻ കുട്ടി, എം.എസ്.എസ് ജോ: സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി കെ.പി രാജഗോപാൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശിവശങ്കരൻ നായർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, ചടങ്ങിൽ കുമാരി രാധിക, അഭിനയ, മൈത്രേയ, രേവതി , കാർത്തിക, പ്രണവ് എന്നിവരെ അനുമോദിച്ചു , യോഗത്തിൽ പങ്കെടുത്തവർക്ക് കരയോഗം വൈസ് പ്രസിഡൻ്റ് സഹദേവൻ നായർ സ്വാഗതം ആശംസിച്ചു ഭരണ സമിതി അംഗം രാമചന്ദ്രൻ നായർ നന്ദി പ്രകാശിപ്പിച്ചു