തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ് കോടതി ഇന്ന്പരിഗണിക്കും. വിചാരണത്തീയതിയും തിങ്കളാഴ്ച നിശ്ചയിച്ചേക്കും. അനീഷ് (27) കൊല്ലപ്പെട്ട കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (46), അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (44) എന്നിവരാണ് പ്രതികൾ. ഇരുവരുടെയും ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
2020 ഡിസംബർ 25-ന് ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.