കഞ്ചിക്കോട്:
കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി. പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും ഓക്സിജൻ ടാങ്കറുകൾ പോകുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപയോഗിക്കാതെ കിടന്ന വാഹനം പെയിൻ്റ് ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സി ഗ്യാരേജിൽ എത്തിച്ചത്. തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഗ്യാരേജിലെ നാല് പെയിന്റർമാരും ഒരു ചാർജ്മാനും ചേർന്ന് ഒറ്റദിവസം കൊണ്ട് തന്നെ പെയിന്റിംഗ് പൂർത്തിയാക്കി ടാങ്കർ
ഐനോക്സിന് തിരികെ നൽകി.
ഫോട്ടോ: കെ.എസ്.ആർ.ടി.സി.പെയ്ൻ്റ് ചെയ്ത ഓക്സിജൻ ടാങ്കർ









