അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍ പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത് താമസിക്കുന്ന ഇദ്ദേഹം അട്ടപ്പാടി കോഴിക്കൂടം സ്വദേശിയാണ്. അപകടത്തില്‍ ഡ്രൈവര്‍ പ്രദീപിന് പരുക്കേറ്റു.










