കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്ന ധർണ്ണയും ഏകപാത്ര നാടകവും
തച്ചമ്പാറ:കർഷക സമര ഐക്യദാർഢ്യ സമര പരിപാടികളുടെ ഭാഗമായികിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിതച്ചമ്പാറയിൽസായാഹ്ന ധർണ്ണയും ഏകപാത്ര നാടകവുംസംഘടിപ്പിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ചാണ്ടി തുണ്ടുമണ്ണിൽ അധ്യക്ഷനായി.കേന്ദ്രസർക്കാരിന്റെ കാർഷിക, ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പോരാട്ടം നിർണായക ഘട്ടം കടന്നിരിക്കുകയാണ്. വിധ്വംസക-തീവ്രവാദ ബന്ധം വരെ ആരോപിക്കുന്ന വ്യാജപ്രചാരണങ്ങളടക്കം വിവിധ മാർഗങ്ങളിലൂടെ സമരത്തെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തിവരുന്നത്. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തും തോറും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ആത്മാഭിമാനത്തോടെ സമരരംഗത്ത് ഉറച്ചുനില്ക്കാന് തീരുമാനിച്ച കര്‍ഷകരോടൊപ്പം ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം.കൃഷിക്കാരനെ പരിഗണിക്കാത്ത സമീപനം മാത്രമേ കേന്ദ്ര ഗവൺമെന്റിൽ നിന്നും ഉണ്ടായിട്ടുള്ളൂ.കൃഷി കോർപറേറ്റുകളുടെ കൈകളിൽ എത്തിച്ചേരും.ഇത് ഏറെ അപകടമാണ്.പ്രസംഗകർ പറഞ്ഞു. പി.ശിവദാസൻ,പി.ചിന്നക്കുട്ടൻ,കെ.വി.സി.മേനോൻ,രാധാകൃഷ്ണൻ,ജോർജ് തച്ചമ്പാറ,കെ.വി.മാണിതുടങ്ങിയവർ പ്രസംഗിച്ചു.