പാലക്കാട്റോഡിലെ അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. റോഡ്സുരക്ഷാ മാസാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. റോഡിലെ വശങ്ങളിൽ പാർങ്ങിങ് അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തും വാഹനങ്ങൾ നിർത്തിയിടരുത്. ആദ്യപടിയായി നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിലെ വാഹനം കണ്ടുപിടിച്ച് പിഴ ഈടാക്കാനുള്ള പരിശോധനയാണ് നടക്കുന്നത്. ഈ മാസം 30വരെ ഇത് തുടരും.സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ഇതിനു തയ്യാറാകാത്ത വാഹനങ്ങൾ പരിശോധനാവേളയിൽ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. സിഗ്നൽചാട്ടം, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവ പിടികൂടിയാൽ ലൈസൻസ് അയോഗ്യമാക്കുന്ന നടപടിവരെ സ്വീകരിക്കും. ഇതിനുപുറമേ ഇവർ റോഡ്സുരക്ഷ സംബന്ധിച്ച ഒരുദിവസത്തെ മുഴുവൻ സമയക്ലാസിൽ ഇരിക്കണം. ബസുകൾബസ് ബേകളിൽ നിർത്താതെ റോഡിന്റെ മധ്യഭാഗത്ത് നിർത്തുന്നതിനെതിരെയും നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വി എ സഹദേവൻ അറിയിച്ചു.