നെല്ലിയാമ്പതി
വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് സമയക്രമീകരണം
കൊല്ലങ്കോട്
നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി. രാവിലെ ഏഴ് മുതൽ പകൽ മൂന്നുവരെ മാത്രമേ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനമുള്ളൂ. നെല്ലിയാമ്പതി സ്വദേശികളുടെ വാഹനം വൈകിട്ട് ആറുവരെ കടത്തിവിടും.
പോത്തുണ്ടിയിലെ വനംവകുപ്പിന്റെ ചെക് പോസ്റ്റിൽ പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നതും വൈകിട്ട് കാട്ടാനക്കൂട്ടം റോഡിലിറങ്ങി വാഹനങ്ങൾക്ക് തടസമാകുന്നതുംകൊണ്ടാണ് നിയന്ത്രണം.