പട്ടാമ്പി: ബംഗളൂരുവിൽ വിചാരണ തടവിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിൽ കേരളത്തിൻെറ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി. പട്ടാമ്പിയിൽ നടന്ന ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ തൃത്താല അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം. സിയാവുദ്ദീൻ തങ്ങൾ, പി.സി.എഫ് യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡൻറ് മൻസൂർ അലി പട്ടാമ്പി, ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് ഒറ്റപ്പാലം, ഷമീർ മോളൂർ (പി.സി.എഫ് പാലക്കാട് ജില്ല സെക്രട്ടറി), ബഷീർ പട്ടാമ്പി (ജില്ല ജോ. സെക്രട്ടറി), മുഹമ്മദ് കോയ തങ്ങൾ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. ഷാഹുൽ ഹമീദ് സ്വാഗതവും ട്രഷറർ കോയാമു ഹാജി നന്ദിയും പറഞ്ഞു.