വ്യാപാരികളുടെ പ്രതിഷേധ ധർണ 13ന്
പാലക്കാട് : ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കൊപ്പം നിൽക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സമരത്തിന് പിന്തുണ നല്കി കൊണ്ട് 13ന് വൈകുന്നേരം നാലിനു പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധർണ്ണ നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ജില്ലാ ഭാരവാഹികളായ കെ.എ.ഹമീദ്, കെ.കെ.ഹരിദാസ്, സി.വി.ജെയിംസ്, കെ.എ.ലിയാക്കത്തലി, കെ.ചന്ദ്രൻ, ടി.പി.ഷക്കീർ, രമേഷ് ബേബി, ഹബാസിത് മുസ്ലീം, ഷെയ്ക്ക് ചിന്നാവ, കൊച്ചുകുട്ടൻ, സുന്ദർരാജ്, പി.ബാലമുരളി, കെ.പി.ഉല്ലാസ്, അസ്സൻ മുഹമ്മദ് ഹാജി, ഷെമീർ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു.