കൃഷിയിടത്തിൽ നിന്ന്പച്ചക്കറിമോഷണം പോകുന്നതായിപരാതി
കല്ലടിക്കോട് എ.കെ.ഹാൾ ചക്കാംതൊടിഭാഗത്ത് കാർഷിക വിളകൾ മോഷണം പോകുന്നതായി പരാതി. ഏത്തക്കുല,അടയ്ക്ക മരച്ചീനി തുടങ്ങിയവ വാലിക്കോട് പ്രദേശത്തും വ്യാപകമായി മോഷണം പോയിരുന്നു.പലയിടത്തും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ പ്രയത്നം വിഫലമാക്കി പച്ചക്കറി ഉൾപ്പെടെ മോഷണം പോകുന്നത് ചെറുകിടകർഷകരെപ്പോലും ദുരിതത്തിലാക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ചക്കാംതൊടികൃഷിയിടത്തിൽ നിന്നുംഅമ്പത് കിലോയോളം പച്ചക്കറി നഷ്ടപ്പെട്ടിട്ടുണ്ട്.മൂന്നേക്കറിലെസി.ജെ.കുര്യനുംസാലമ്മ കുര്യനും ചേർന്നാണ്ഒരു ഹെക്ടർ സ്ഥലത്ത് ഇവിടെകൃഷി ചെയ്യുന്നത്.മോഷണം സംബന്ധിച്ച് കല്ലടിക്കോട് പോലീസിൽ ഇവർ പരാതി നൽകി.