കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ജനുവരി രണ്ടിനു രാത്രി എട്ട് മുതല്‍ മൂന്നിനു രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചന്ദ്രനഗര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും കാടാങ്കോട് -മണപ്പുള്ളിക്കാവ്- കോട്ടമൈതാനം -മിഷന് സ്കൂള്‍- ടൗണ്‍ ബസ്റ്റാന്‍ഡ്- ശകുന്തള ജംഗ്ഷന്- ബി ഒ സി റോഡ് വഴി ഒലവക്കോട് എത്തി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തു നിന്ന് ബൈപ്പാസ് വഴി കല്‍മണ്ഡപം ചന്ദ്രനഗര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സാധാരണ രീതിയില്‍ തന്നെ പോകേണ്ടതാണ്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍മണ്ഡപം ചന്ദ്രനഗര്‍ ഭാഗത്തേക്ക് പോകാനുള്ള ബസ്സുകളും മറ്റു വാഹനങ്ങളും കോട്ടമൈതാനം – മണപ്പുള്ളിക്കാവ് – കാടാങ്കോട് വഴി എന്‍എച്ച് 544 ല്‍ പ്രവേശിക്കേണ്ടതാണ്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് കല്‍മണ്ഡപം വഴി പോകുന്ന കെ.എസ്.ആര്.ടി.സി ബസുകളും മറ്റുള്ള വാഹനങ്ങളും മണപ്പുള്ളിക്കാവ്- കാടങ്കോട് വഴി എന്‍എച്ച് 544 ല്‍ പ്രവേശിക്കണം.