മലയോര ഹൈവേയുടെ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കും.: പൊതുമരാമത്ത് വകുപ്പു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
മലമ്പുഴ: കി ഫ്ബി ഫണ്ട് കൂടുതലും ഉപയോഗിക്കുന്നത് പൊതുമരാമത്ത് വകുപ്പിനാണെന്നും ഗുണനിലവാരമുള്ള റോഡുകൾ നിർമ്മിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.മലമ്പുഴ റിംഗ് റോഡ് പാലo പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 107 പാലങ്ങളുടെ പണി പുരോഗമിക്കുന്നതായും 104 പാലം പണി പൂർത്തിയായതായും മന്ത്രി പറഞ്ഞു.നിർമ്മാണം പോലെ തന്നെ പരിപാലനവും പ്രധാന്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വേൾഡ് ക്ലാസ് ടോയലറ്റുകളും മലമ്പുഴയിൽ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
മലമ്പുഴ ഉദ്യാന പരിസരത്തു നടന്ന ചടങ്ങിൽ എ പ്രഭാകരൻ എം.എൽ.എ.അദ്ധ്യക്ഷനായി.മലമ്പുഴ പഞ്ചായത്തിന് കൈരളി സ്റ്റീൽസ് നൽകുന്ന ആംബുലൻസിൻ്റെ താക്കോൽ ഉടമ ഹുമയൂൺ പഞ്ചായത്ത് അധികൃതർക്ക് കൈമാറി.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ, വി.കെ.ശ്രീകണ്ഠൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തോമസ് വാഴപ്പിള്ളി; ബിജോയ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ്, വാർഡ് മെമ്പർ അഞ്ജു ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായകെ.കെ.പ്രമോദ് .; ഷാജി ജോസഫ്, കെ.എം.രവീന്ദ്രൻ ,കെ കൃഷ്ണദാസ്, അലക്സ്, സതീശൻ;എ ക്ലി: എഞ്ചിനിയർ എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.