Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

തിരുവനന്തപുരം: അന്യായമായ ഇന്ധന വില വര്‍ധനയിലൂടെ മോഡിയും പരിവാരങ്ങളും രാജ്യത്തെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. പെട്രോള്‍, ഡീസല്‍, പാചക വാതകം, പ്രകൃതി വാതകം, മണ്ണെണ്ണ തുടങ്ങി സര്‍വ ഇന്ധനങ്ങള്‍ക്കും തീപിടിക്കുന്ന രീതിയിലാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്. സബ്‌സിഡി സിലിണ്ടറിന് വില ആയിരം കടന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായിരിക്കുന്നു. ഒരു കിലോ സിഎന്‍ജിക്ക് ഒന്‍പത് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാറ്റിനുമുപരിയായി മണ്ണെണ്ണ ലിറ്ററിന് 28 രൂപയും വര്‍ധിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷമാദ്യം 53 രൂപയായിരുന്ന മണ്ണെണ്ണ രണ്ടു തവണത്തെ വര്‍ധനയോടെ റേഷന്‍ കടകളില്‍ ഈ മാസം മുതല്‍ ഒരു ലിറ്ററിന് 81 രൂപ നല്‍കണം. കൂടാതെ മണ്ണെണ്ണ വിഹിതം 40 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ധിക്കാത്തത് പൊതുതിരഞ്ഞെടുപ്പ് വേളയില്‍ മാത്രമായി മാറിയിരിക്കുന്നു. ഇന്ധന വിലയ്ക്കു പുറമേ അവശ്യമരുന്നുകളുടെ വില 11 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു. കാന്‍സര്‍ മരുന്നുകള്‍, ബൈപാസ് സ്റ്റെന്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില അമിതമായി വര്‍ധിച്ചതിനാല്‍ രോഗികളുടെ അതിജീവിനം പോലും അസാധ്യമായിരിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ടും അവശ്യമരുന്നുകള്‍ പോലും കിട്ടാക്കനിയാക്കിയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ശക്തമായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ജനത തയ്യാറാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ അഭ്യര്‍ത്ഥിച്ചു.

Previous Post

ഓർമ്മച്ചെപ്പിലെ മാധുര്യവുമായി പല്ലാവൂർ സ്കൂളിൽ മിഠായി മേള സംഘടിപ്പിച്ചു

Next Post

മലയോര ഹൈവേയുടെ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കും : മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Palakkad News

Palakkad News

Next Post
മലയോര ഹൈവേയുടെ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കും : മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

മലയോര ഹൈവേയുടെ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കും : മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News