Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഒട്ടൻഛത്രത്തിലേക്ക് വെള്ളം, :സർക്കാർ ഇടപെടലില്ലെങ്കിൽ സമരം ശക്തമാക്കും; വി.ടി.ബൽറാം 

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
ഒട്ടൻഛത്രത്തിലേക്ക് വെള്ളം, :സർക്കാർ ഇടപെടലില്ലെങ്കിൽ സമരം ശക്തമാക്കും; വി.ടി.ബൽറാം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ:ആളിയാർ ഡാമിൽ നിന്നും  ഒട്ടൻഛത്രത്തിലേക്ക് വെള്ളം കടത്താനുള്ള  നീക്കം  കേരള   സർക്കാർ തടഞ്ഞില്ലെങ്കിൽ  സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം. 

ഒട്ടൻഛത്രം  പദ്ധതിക്കെതിരെ കോൺഗ്രസ് ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ചിറ്റൂർ അണിക്കോട്ടിൽ നടത്തിയ  ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജല വിഷയത്തിൽ നിരന്തര പ്രതികരണം നടത്താറുള്ള ചിറ്റൂരിൻ്റ നിയമസഭ പ്രതിനിധിയുടെ ഈ വിഷയത്തിലെ  കുറ്റകരമായ മൗനം ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരങ്ങളെ വരൾച്ചയിലേക്കും കുടിവെളളക്ഷാമത്തിലേക്കും എത്തിക്കുന്ന തമിഴ്നാടിൻ്റെ നടപടി അടിയന്തരമായി തടയണം. ഇതര സംസ്ഥാനങ്ങളുമായുള്ള 

ജല വിഷയങ്ങളിൽ എൽ.ഡി.എഫ്.സർക്കാർ നിരന്തരം പരാജയപ്പെടുകയാണെന്നും വി.ടി.ബൽറാം പറഞ്ഞു. കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡൻ്റ് ആർ.സദാനന്ദൻ അധ്യക്ഷനായി.ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ, സെക്രട്ടറിമാരായ  കെ.സി.പ്രീത്, കെ.എസ്.തണി കാചലം, ഡി.സി.സി. മുൻ സെക്രട്ടറി  കെ.ഗോപാലസ്വമി, കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡൻ്റ് കെ.രാജമാണിക്യം, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ.പങ്കജാക്ഷൻ, മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ. എ.ഷീബ, യു ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.രതീഷ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷഫീക്ക് അത്തിക്കോട്,  പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. 

ഒട്ടൻഛത്രം പദ്ധതിയിൽ രഹസ്യ ഇടപാട്  ; സുമേഷ് അച്യുതൻ 

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു പൈപ്പ് ലൈൻ വഴി ഒട്ടൻഛത്രത്തിലേക്ക്  വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് രഹസ്യ ഇടപാടുകൾ നടത്തിയതായി  ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. കേരളത്തിലെ ഭരണ നേതൃത്വത്തെയും  ഉദ്യോഗസ്ഥ പ്രമുഖരേയും സ്വാധീനിക്കുന്നതിന്  തമിഴ്നാട് പ്രത്യേക സമിതിയെ നിയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്.

ഈ സമിതിയുടെ സ്വാധീനം മൂലമാണ്  കേരളത്തിലെ   അധികാരികൾ  മൗനം പാലിക്കുന്നത്. കേരള  ജല വകുപ്പിലെ  ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ നിന്നും  കോഴ വാങ്ങിയെന്ന്  മുൻപ് തുറന്നു പറഞ്ഞ മന്ത്രി കെ.കൃഷ്ണകുട്ടി ഈ വിഷയത്തിൽ പ്രതികരിക്കാത്തത് ദുരൂഹമാണ്. ഭാരതപ്പുഴ  തടത്തെ മരുഭൂമിയാക്കാനുള്ള നീക്കത്തെ ബഹുജനങ്ങളെ അണി നിരത്തി ചെറുക്കുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

Previous Post

മുക്കൈ പുഴയിൽ കുളവാഴകൾ നിറഞ്ഞു.

Next Post

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

Palakkad News

Palakkad News

Next Post
കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News