വാളയാർ തുടർസമര പ്രഖ്യാപനം നാളെ
വാളയാർ :വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മ നാളെ ഉച്ചക്ക് 12ന് തുടർ സമര പ്രഖ്യാപനം നടത്തു മെ ന്ന് വാളയാർ നീതി സമരസമിതി അറിയിച്ചു.അട്ടപ്പള്ളത്തെ വീട്ടിൽ വെച്ച് നടത്തുന്ന തുടർസമര പ്രഖ്യാപനത്തിൽ പൊതുപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരായ സോജനേയും ചാക്കോ യേയും ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കണമെന്നതാണു് സമരക്കാരുടെ ആവശ്യം.










