ശബ്ദസംവിധാനത്തിൽ നല്ല പേരെടുത്ത സ്ഥാപന ഉടമ വിക്ടറി ബഷീർ വിട വാങ്ങി
ഓർക്കസ്ട്രകൾ പാലക്കാട് സജീവമായപ്പോൾ മികച്ച ശബ്ദ സംവിധാനവും വിക്ടറി ഒരുക്കി പേരെടുത്തു.
കേരളം മുഴുവൻ വിക്ടറി പ്രോഗ്രാമുകൾ ഏറ്റെടുത്തു.
വിക്ടറി ശബ്ദസംവിധാനത്തിൽ നല്ല പേരെടുത്ത സ്ഥാപനമായി.
പൊതുപരിപാടികളിലും ഗവൺമെന്റ് പരിപാടികളിലും മെഗാഷോയുടേയുമൊക്കെ ശബ്ദവും വെളിച്ചവുമായി ബഷീറണ്ണന്റെ വിക്ടറി വോയ്സും തിളങ്ങി പേരെടുത്തു.
രാഷ്ട്രീയ സമ്മേളനങ്ങളിലും ബഷീറിന്റെ ശബ്ദം മതിയെന്നായി.
എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുടെ യും അടുത്ത സുഹൃത്തായി മാറി.
വിക്ടറി ബഷീർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊവിഡിനെത്തുടർന്നാണ് ഇന്ന് കാലത്ത് മരണപ്പെട്ടത്.










