കുഴൽമന്ദം : കുഴൽമന്ദം പഞ്ചായത്തിനു കീഴിൽ ഇന്ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷൻ രദ്ദ് ചെയ്യുന്നതായി അധികൃതർ അറിയിച്ചു. കുഴൽമന്ദം പഞ്ചായത്തിനു കീഴിലെ എല്ലാ വാർഡുകളും ജില്ലാ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നത്തെ വാക്‌സിനേഷൻ റദ്ദ് ചെയ്തതെന്നും അധികൃതർ കൂട്ടി ചേർത്തു










