വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിനെ ചോദ്യം ചെയ്യും.
ഷാഫി അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഫോണില്‍ പ്രതികളെ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഉള്ള ആദ്യ നിര്‍ദേശം മുന്നോട്ട് വെച്ചത് കെ എസ് ശബരീനാഥ് ആണെന്ന് തെളിയിക്കുന്ന വാട്ട്സ് അപ്പ് ചാറ്റ് പുറത്ത് വന്നതോടെയാണ് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
അതേസമയം മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥിന് നോട്ടീസ് അയച്ചിരുന്നു.