ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി കോയമ്പത്തൂര്‍ – പാലക്കാട് ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഹാഷിഷ് ഓയിലും മെത്തഫിറ്റാമിനുമായി മലപ്പുറം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി
വാളയാർ പാമ്പംപള്ളം ടോള്‍ പ്ലാസയില്‍ കോയമ്പത്തൂർ – പാലക്കാട് ദേശീയ പാതയില്‍ നടത്തിയ പരിശോധനയിലാണ് മലപ്പുറം കാരക്കുന്നു സ്വദേശിയായ അനന്തു ഭാസ്കറിനെ 420.692 ഗ്രാം ഹാഷിഷ് ഓയിലും 0.527 ഗ്രാം മെത്താംഫിറ്റാമിനുമായി പിടികൂടിയത്. പ്രതിക്കെതിരെ കേസെടുത്തു.









