അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയാൻ സമഗ്ര ഇടപെടല്‍; കോട്ടത്തറ ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കും
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിലവിലുള്ള തസ്തികകള്‍ക്ക് പുറമെ കൂടുതല്‍ വിദഗ്ധ ഡോക്ടർമാരെ നിയമിക്കുമെന്നും നവജാതശിശു പരിചരണത്തിനും അടിയന്തര ശസ്ത്രക്രിയകള്‍ക്കുമായി പുതിയ ബ്ലോക്ക് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെത്തിയ മന്ത്രി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. ആരോഗ്യപ്രവർത്തകരുമായും പ്രാദേശിക ജനപ്രതിനിധികളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ക്ക് നിർദേശം നല്‍കിയത്








