തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതി വിലയിരുത്താൻ ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ എത്തും
രാവിലെ 9.30നു കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയും 11ന് അഗളി സാമൂഹികാരോഗ്യകേന്ദ്രവും സന്ദർശിക്കുന്ന മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗങ്ങളില്‍ പങ്കെടുത്ത് സാഹചര്യം വിലയിരുത്തും. മേഖലയിലെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രതിരോധപ്രവർത്തനങ്ങളും അവലോകനം ചെയ്യും.








