ജീവൻ പണയംവെച്ച് രക്ഷിച്ച് നിര്‍മാണത്തൊഴിലാളി
അലനല്ലൂരില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ക്കും ഷീറ്റുകള്‍ക്കും മുകളിലൂടെ ഇരുപതടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്നുവയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.
മാലിന്യ സംസ്കരണ യൂണിറ്റില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് ഈ കുട്ടി.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഷെഡിനു സമീപം ചായ്ച്ചുകെട്ടിയിരുന്ന ഷീറ്റിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെയും വലിഞ്ഞുകയറിയാണ് കുഞ്ഞ് മേല്‍ക്കൂരയുടെ ഭാഗത്തെത്തിയത്. കുട്ടി കെട്ടിടത്തിനു മുകളില്‍ കയറുന്നത് കണ്ട് നാട്ടുകാര്‍ ബഹളംവെക്കുകയായിരുന്നു.








