സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിന്റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവർക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിർത്തിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു.
സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു.
ല
പ