വിരുന്നിനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.
കോയമ്പത്തൂരിൽ നിന്നും മാതാവിന്റെ വീട്ടിലേയ്ക്ക് വിരുന്നിന് വന്ന പേഴുങ്കര വലിയ കത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ അൽത്താഫ് (16) കാവൽപ്പാട് കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങിയതായിരുന്നു ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ കുടുംബം കഴിഞ്ഞ ദിവസമാണ് പാലക്കാടെത്തിയത്. കോയമ്പത്തൂർ ഉക്കടം സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ് . മാതാവ് ബുഷറ : സഹോദരങ്ങൾ മനാഫ്, അൻഷാഫ് , ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പേഴുങ്കര ഖബർസ്ഥാനിൽ .