ജയ് കിസാൻ
കർഷക സമരം അനിശ്ചിതമായി നീളുന്നു
സ്വതന്ത്ര ഭാരതം കണ്ടതിൽ വച്ച് ദേശീയ രാഷ്ട രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച കർഷകസമരം 19 ദിവസം പിന്നിടുമ്പോൾ പ്രശ്നപരിഹാരം ഇല്ലാതെ അനിശ്ചിതമായി നീളുന്നു. ഇന്ന് സംയുക്ത സമരസമിതി പ്രക്ഷോഭത്തിന് രണ്ടാംഘട്ടം ഉപവാസം ആരംഭിക്കുമ്പോൾ സമരത്തിന് പിന്തുണയുമായി കർഷക സമിതികൾ പാലക്കാട് രക്തസാക്ഷിമണ്ഡപത്തിൽ ഏകദിന ഉപവാസം നടത്തുന്നു.
കർഷകർക്ക് നേരെ ജവാന്മാരെയും മുൻനിർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത് ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം രാജ്യത്തിൻറെ മുഖമുദ്രയാണ്.
നയങ്ങളിൽ മാറ്റമില്ലാതെ സർക്കാരും മാറ്റമില്ലെങ്കിൽ സമരം തുടരുമെന്ന് കർഷകരും തീരുമാനിച്ചിരിക്കുമ്പോൾ പരിഹാരമില്ലാതെ സമരം നീണ്ടുപോകുന്നത് രാജ്യത്തിനും ഗുണകരമല്ല അവരുടെ വിശ്വാസം നേടേണ്ടത് സർക്കാരിൻറെ ചുമതലയാണ് കർഷകരെ ശത്രുപക്ഷത്ത് നിർത്തി നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ മര്യാദയല്ല സർക്കാർ വിട്ടുവീഴ്ച്ച ചെയ്ത് സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം