ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല;ആശ്വാസമായി ഷാഫി പറമ്പിൽ എം എൽ എയുടെ ഇടപെടൽ
പാലക്കാട് : കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് രോഗം മൂർച്ഛിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ വന്നപ്പോൾ ഷാഫി പറമ്പിൽ എം എൽ എ യുടെ ഇടപെടൽ ആശ്വാസമായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിൽക്കുന്നതിനാൽ വാഹനം ലഭിക്കാതെ കോവിഡ് പോസിറ്റീവ് ആയ വ്യക്തി വീട്ടിൽ തുടരുന്നുവെന്ന വിവരം ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞു ഷാഫി പറമ്പിൽ എം എൽ എ ഫോണിൽ വിളിക്കുകയും ഉണ്ടായ അനുഭവവുമാണ് ജയേഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫോണെടുത്തു സംസാരിച്ച ഷാഫി പറമ്പിൽ എംഎൽഎ വളരെ വേഗത്തിൽ രോഗിക്ക് ആവശ്യമായ വാഹനം ഏർപ്പാട് ചെയ്തു നൽകി. എംഎൽഎയുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രീകരിച്ച് മുഴുവൻ സമയ കോവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.










