Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പരിഹാരമല്ല

Palakkad News by Palakkad News
5 years ago
in Uncategorized
0
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം  പരിഹാരമല്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ല: പോപുലര്‍ ഫ്രണ്ട്

സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വിലയിരുത്തിയ സര്‍ക്കാര്‍ നിലപാട് ശരിയല്ല

മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം ശരിയായ പരിഹാരമല്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹൈക്കോടതി വിധിയനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം. 80:20 ആനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് തന്നെയാണ് പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്. എന്നാല്‍, മുസ്ലിം പിന്നാക്കവസ്ഥ സംബന്ധിച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അതു പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാനത്ത് പൂര്‍ണമായും മുസ്ലിം വിഭാഗത്തിനായി അനുവദിച്ച പദ്ധതിയാണ് ഇതെന്ന വസ്തുത മനപ്പൂര്‍വം മറച്ചുവച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ വിലയിരുത്തിയ സര്‍ക്കാര്‍ നിലപാട് ശരിയല്ല.

വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിംകള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചത്. അതില്‍ അനാവശ്യ കൈകടത്തലായിരുന്നു 20 ശതമാനം പിന്നാക്ക ക്രൈസ്തവര്‍ക്ക് കൂടി അനുവദിച്ചത്. തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാരവും ചില ക്രൈസ്തവ സംഘടനകളും നടത്തിയ അനാവശ്യ പ്രചാരണത്തിലൂടെ 80:20 അനുപാതം ചര്‍ച്ചയാക്കുകയും കോടതി റദ്ദാക്കുകയുമായിരുന്നു. മുസ്ലിംകള്‍ക്ക് മാത്രമുണ്ടായിരുന്ന പദ്ധതിയെ മറ്റുള്ളവര്‍ക്കുകൂടി വീതം വച്ച് അട്ടിമറിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ല.

ഏതെങ്കിലും സമുദായങ്ങള്‍ പിന്നാക്കമാണെങ്കില്‍ പഠനം നടത്തി അതു പരിഹരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടത്. അല്ലാതെ, മുസ്ലിംകള്‍ക്കായി അനുവദിച്ച പദ്ധതി വെട്ടിമുറിച്ച് മറ്റുള്ളവര്‍ക്ക് വീതം വയ്ക്കുകയല്ല വേണ്ടത്. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. അത് ലഭ്യമാക്കാനുള്ള നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.

Previous Post

പ്രസാദ് തൃപ്രയാർ നിര്യാതനായി

Next Post

ധോണിയിൽ സ്ത്രീയെ പുറത്താക്കിയ സംഭവം: സൗകര്യങ്ങൾ ഭർത്താവ് ഒരുക്കണമെന്ന് കോടതി

Palakkad News

Palakkad News

Next Post
ധോണിയിൽ സ്ത്രീയെ പുറത്താക്കിയ സംഭവം: സൗകര്യങ്ങൾ ഭർത്താവ് ഒരുക്കണമെന്ന് കോടതി

ധോണിയിൽ സ്ത്രീയെ പുറത്താക്കിയ സംഭവം: സൗകര്യങ്ങൾ ഭർത്താവ് ഒരുക്കണമെന്ന് കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News