നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
നാളെ (മെയ് 21) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
- മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം
- മരുതറോഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 20 വരെ 351323 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 20 വരെ 351323 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 80689 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 20 ന് 2560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (മെയ് 20) ടെസ്റ്റ് പോസിറ്റിവിറ്റി 25.88 ശതമാനമാണ്.
ഇന്ന് (മെയ് 20) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
- ഷിബി ഓഡിറ്റോറിയം വാഴമ്പുറം, കാരാകുറിശ്ശി
- പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ നൂറടി, നെല്ലിയാമ്പതി
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










