ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി.—– ‘മലമ്പുഴ:നൈപുണ്യവികസന പരിശീലന പരിപാടിയുടെ ഭാഗമായി തടവുകാർക്ക് ” നഴ്സറി & ഗ്രാഫ്റ്റിങ് ” എന്ന പരിശീലന കളരി സംഘടിപ്പിക്കുന്നു.പാലക്കാട് ജൻ ശിക്ഷൺസൻ സ്ഥാൻ നേതൃത്വം നൽകുന്ന പരിപാടി ജില്ലാ ഡയറക്ടർ ശ്രീ സിജു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് അനിൽകുമാർ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ വെൽഫയർ ഓഫീസർ ശ്രീമതി ധന്യ സ്വാഗതവും Apo സാജൻ നന്ദിയും പറഞ്ഞു.
20 അന്തേവാസികൾക്കായി 2 മാസം ദൈർഘ്യമുള്ള കോഴ്സിൽ വിവിധ കൃഷി രീതികൾ, നഴ്സറി പരിപാലനം, കൂൺ കൃഷി, ചെടികളുടെ ഗ്രാഫ്റ്റിങ് തുടങ്ങിയ വ പരിശീലിപ്പിക്കും -: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഹരിത മിഷനുമായി ചേർന്ന് ജില്ലയിലെ പച്ചതുരുത്ത് നായി ജയിലിൽ നാട്ടുമരങ്ങളുടെ ( മാവ് | പ്ലാവ്, പുളി ഞാവൽ, കശുമാവ്, ബദാം) ഒരു നഴ്സറി ആരംഭിച്ചിരുന്നു. 30000 ൽ പരം ഫലവൃക്ഷ തൈകൾ തയ്യാറായിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് മൂലം പദ്ധതി നീളുകയും ചെടികൾ നശിച്ചു പോവുകയും ചെയ്യും എന്ന ആശങ്കയുണ്ട്.ഗ്രാഫ്റ്റിങ്ങിനായി ഈ ഫലവൃക്ഷ തൈകൾ ഉപയോഗിച് വിപണിയിൽ ഇടാം എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൂപ്രണ്ട് പറഞ്ഞു.