Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍
പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

പാലക്കാട് മോയന്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ്കുമാര്‍ ആവശ്യപ്പെട്ടു. എട്ടു വര്‍ഷമായി നടക്കുന്ന പ്രവൃത്തികള്‍ക്ക് എട്ടു കോടി രൂപ അനുവദിച്ചിട്ടും പദ്ധതിയുടെ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ പോകുന്നത് ന്യായീകരിക്കാനാവില്ല. പദ്ധതി പൂര്‍ത്തീകരണം ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേര്‍ക്കണം. വീഴ്ചകളെക്കുറിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ഏറ്റവുമധികം പെണ്‍കുട്ടികള്‍ പഠിക്കുന്നതാണ് ഗവ. മോയന്‍ സ്‌കൂളെന്ന് പരാതി നല്‍കിയ മുന്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റും നിലവില്‍ അംഗവും മുന്‍ ആഡിറ്ററുമായ കെ. എസ് ഉദയകുമാരമേനോന്‍ പറഞ്ഞു. 53 ക്ലാസ് മുറികളാണ് ഡിജിറ്റൈസ് ചെയ്യേണ്ടത്. കെല്‍ട്രോണ്‍ മുഖേന ഹാബിറ്റാറ്റിനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നൂറ്റയൊന്നാം വയസ്സിലേയ്ക്ക് കടക്കുന്ന സ്‌കൂളിന്റെ ആധുനികവത്കരണത്തെക്കുറിച്ചുള്ള പ്രതീക്ഷകളോടെയാണ് 4800 ലധികം പേരെ ഇവിടെ രക്ഷിതാക്കള്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള സ്‌കൂളുകള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാനാവില്ല. കേന്ദ്ര ഫണ്ട്, എംപി. ഫണ്ട്, എം.എല്‍.എ ഫണ്ട്, സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സഹായം, നഗരസഭയുടെ വിഹിതം തുടങ്ങി വിവധ ധനസഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ എസ്റ്റമേറ്റോ പ്ലാനോ അധികൃതരുടെ കൈവശം ഇല്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിൽ എം. എൽ.എ, കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസർ എസ്. ശുഭ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി

Next Post

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

Palakkad News

Palakkad News

Next Post
ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News