ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്
എം ജി സർവകലാശാലയിൽ നിന്നും എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കരിമ്പ പാലളം കണ്ണൻകോട് വീട്ടിൽ താമസിക്കുന്ന ധനലക്ഷ്മി എന്ന വിദ്യാർത്ഥിനിയെ കല്ലടിക്കോട് ജനമൈത്രി പോലീസ് അനുമോദിച്ചു. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ആണ് ധനലക്ഷ്മി പഠനം നടത്തിയത്. കണ്ണൻകോട് വീട്ടിൽ നാരായണൻ കുട്ടിയുടെയും, കൃഷ്ണലീലയുടെയും മകളാണ്.അനുമോദന ചടങ്ങിൽ കല്ലടിക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുൽഫിക്കർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പുഷ്പദാസ്, ബിബിഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽ, ചന്ദ്രൻ, ഗോപി തുടങ്ങിയവരും പങ്കെടുത്തു. എസ് ഐ ധനലക്ഷ്മിക്ക് മൊമെന്റോ നൽകി. തുടർ പഠനത്തിന് സഹായവും വാഗ്ദാനം നൽകി.