പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ രണ്ടു സിപിഒമാര്‍ തമ്മിലാണ് അടിപിടി ഉണ്ടായത്
ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോലിക്കിടെ വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ്സ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവരുടെയും കൈയ്ക്ക് പരിക്കേറ്റു.