മദ്രസയിലേക്ക് പോയ ബാലികയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിട്ടത്.
തിങ്കളാഴ്ച (11.12.2023) രാവിലെയാണ് സംഭവം. വെള്ളക്കാറിലെത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.
തൃത്താല പൊലീസ് പറയുന്നത്: വട്ടേനാട് എല്‍ പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആഈശ നൈനയെയാണ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്