Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്. ഐ.സി.യു ഉള്‍പ്പെടുന്ന 23 വെന്റിലേറ്ററുകളില്‍ 21 പേര്‍ ചികിത്സയിലുണ്ട്.

മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 100 ഓക്‌സിജന്‍ ബെഡുകളുള്ളതില്‍ 45 പേര്‍ ചികിത്സയിലുണ്ട്.
കൂടാതെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആകെ ബെഡിന്റെ 50 ശതമാനവും ആകെ ഓക്സിജന്‍ ബെഡിന്റെ 50 ശതമാനവും ഐ.സി.യു ബെഡിന്റെ 50 ശതമാനവും കോവിഡ് ചികിത്സക്കായി നീക്കിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.

അത്താണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ. ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍, കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മദര്‍ കെയര്‍ ഹെല്‍ത്ത് സെന്റര്‍ , മോഡേണ്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയാണ് ജില്ലയിലെ 16 എംപാനല്‍ഡ് സ്വകാര്യ ആശുപത്രികള്‍. 16 സ്വകാര്യ ആശുപത്രികളിലായി 26 വെന്റിലേറ്ററുകളാണ് ഉള്ളത്. നിലവില്‍ 21 പേര്‍ ചികിത്സയിലുണ്ട്, 104 ഐ.സി.യു ബെഡുകളുള്ളതില്‍ 94 പേരും, 279 ഓക്സിജന്‍ ബെഡുകളുള്ളതില്‍ 208 പേരും ചികിത്സയിലുണ്ട്.

*ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി 2741 കിടക്കകള്‍

ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2741 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

കഞ്ചിക്കോട് കിന്‍ഫ്ര, ഗവ. വിക്ടോറിയ കോളേജ് എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ 124 പേരാണ് ചികില്‍സയിലുള്ളത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 250 ബെഡുകളും, ഗവ. വിക്ടോറിയ കോളേജില്‍ 160 ബെഡുകളുമാണുള്ളത്. നിലവില്‍ ഗവ. വിക്ടോറിയ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 93 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ കൂടുതലുള്ള കോവിഡ് രോഗബാധിതരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി (സി.എസ്.എല്‍.ടി.സി) മാങ്ങോട് കേരള മെഡിക്കല്‍ കോളേജിനു പുറമെ കഞ്ചികോട് കിന്‍ഫ്രയും പ്രവര്‍ത്തിക്കുന്നുണ്ട്. മാങ്ങോടില്‍ 285 കിന്‍ഫ്രയില്‍ 800 ഉള്‍പ്പെടെ 1085 കിടക്കകളാണ് ഉള്ളത്. നിലവില്‍ മാങ്ങോട് 269 കിന്‍ഫ്രയില്‍ 233 ഉള്‍പ്പെടെ 502 രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നു. ഗുരുതരരോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.

ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയില്‍ 191, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 45, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 11, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 19, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 13 ഉള്‍പ്പെടെ 279 പേരാണ് ചികിത്സയിലുള്ളത്. ബി.സി. കാറ്റഗറിയിലുള്ള രോഗതീവ്രത കൂടിയവരെയാണ് ഇവിടെ പ്രവേശിക്കുന്നത്.

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 10 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 876 കിടക്കള്‍ സജജമാണ്. വിവിധ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 226 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

Next Post

വാളയാര്‍ ഡാം: ഷട്ടറുകള്‍ മെയ് 7 ന് തുറക്കും

Palakkad News

Palakkad News

Next Post
മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടും

വാളയാര്‍ ഡാം: ഷട്ടറുകള്‍ മെയ് 7 ന് തുറക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News