Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ.പി സൗകര്യമൊരുക്കുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് പ്രവൃത്തികള്‍ ഒഴികെയുള്ള 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന ജനുവരി 20 ന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്.  പീഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഒ.പി ആദ്യഘട്ടം ആരംഭിക്കും. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ചു ഒ.പി യുടെ എണ്ണം വര്‍ധിപ്പിക്കും.

മെഡിക്കല്‍ കോളേജിലെ മൂന്ന് ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 297 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ 152 കോടിയുടെ പ്രവൃത്തികള്‍ ചെയ്തുകഴിഞ്ഞു.

ആറ് നിലകളുള്ള കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നും രണ്ടും നിലകളുമാണ് ഒ.പി.ക്കായി ഉപയോഗപ്പെടുത്തുക.  ഒ.പി.യില്‍ പരിശോധനയ്ക്ക് എത്തുന്ന രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദേശിക്കും. മാര്‍ച്ചില്‍ മറ്റു രണ്ട് ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്ലിനിക്കല്‍ ഒ പി ആരംഭിക്കും.  ക്ലിനിക്കല്‍ ഒ പി ആരംഭിച്ചാല്‍ കിടത്തി ചികിത്സിയ്ക്ക് സൗകര്യമൊരുങ്ങും.

കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ അക്കാദമിക് ബ്ലോക്ക്, മെയിന്‍ ബ്ലോക്ക്, ഹോസ്റ്റലുകള്‍, ഭൂഗര്‍ഭ  ജലസംഭരണി, ഇലക്ട്രിക്കല്‍, ഫയര്‍, ലിഫ്റ്റ്, ചുറ്റുമതില്‍, ഹോസ്പിറ്റല്‍ ബ്ലോക്ക് ഉള്‍പ്പെടെ നിലവില്‍ 239 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ 559 കോടിയുടെ മാസ്റ്റര്‍പ്ലാനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.

Previous Post

നാട്ടുകാർ അപകടസൂചന വെച്ചു.

Next Post

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

Palakkad News

Palakkad News

Next Post
നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News