Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയ പാത ആശങ്ക പരിഹരിക്കണമെന്നു വ്യാപാരികൾ 

Palakkad News by Palakkad News
4 years ago
in ALATHUR
0
വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയ പാത ആശങ്ക പരിഹരിക്കണമെന്നു വ്യാപാരികൾ 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ: ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയെ വടക്കഞ്ചേരി പൊള്ളാച്ചി ദേശീയ പാതയാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ജൂലായ മാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ഭാരതമാല പദ്ധതിയിലുള്‍പ്പെടുത്തി വടക്കഞ്ചേരി -പൊള്ളാച്ചി പാതയുള്‍പ്പെടെ 12 പാതകള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചത്. പാതവികസനവുമായി ബന്ധപ്പെട്ട് 2018 മുതല്‍ നടത്തിയ വിവിധ സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മംഗലം ഗോവിന്ദാപുരം പാതയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നിക്കല്‍ ഓര്‍ഗനൈസേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ച നെന്മാറ, കൊല്ലങ്കോട് ബൈപ്പാസുകളുടെ പണിയും ദേശീയ പാതയാക്കി മാറ്റാന്‍ തീരുമാനിച്ചതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
നിലവില്‍ ഈ പാതയ്ക്ക് 15 മീറ്റര്‍ വീതിയാണുള്ളതെന്നാണ് പി.ഡബ്ല്യയു.ഡി. അധികൃതര്‍ പറയുന്നു. ദേശീയ പാതയാക്കി വികസിപ്പിക്കുമ്പോള്‍ ചുരുങ്ങിയത് 40 മീറ്റര്‍ വീതിയിലാകണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇത് പാലിച്ച് പാത വികസിപ്പിച്ചാല്‍ വലിയ തോതില്‍ വീടുകളും, പ്രധാന ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ നീക്കേണ്ടി വരും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ദേശീയ പാതയോരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാതയുടെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് മീറ്റര്‍ കൂടി തള്ളിവേണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ ദേശീയ പാതവികസനത്തിന്റെ ഭാഗമായി ബൈപ്പാസുകളില്ലാത്ത രീതിയിലുള്ള സര്‍വ്വേ റിപ്പോര്‍ട്ടാണ് അതോറിറ്റി പരിഗണിക്കുന്നത്.
വികസനത്തിന്റെ ഭാഗമായി വീടും വ്യാപാര സ്ഥാപനങ്ങളും, ഉള്‍പ്പെടെ നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര നടപടികള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. പാതവികസന പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം മറ്റു കാര്യങ്ങളെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെന്മാറ യൂണിറ്റ് പ്രസിന്റ് ഹരി കെ.എസ്.എം.പറഞ്ഞു.

Previous Post

ജില്ലയിലെ 35 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

Next Post

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

Palakkad News

Palakkad News

Next Post
ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം - കേരള വീരശൈവ ജംഗം സഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News