പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി
പാലക്കാട്.ദൈവത്തെ പൊലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണ വർഗ്ഗ ചിന്തയാണ് സർ മാഡം വിളി ഉപേക്ഷിക്കാൻ തടസ്സമാവുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ. സംസ്കാര സാഹിതി ജില്ലാ കമ്മറ്റി പാലക്കാട് നഗരസഭക്ക് മുന്നിൽ നടത്തി പ്രതിഷേധ സാർ വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജേഷ്. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കെ ഭവദാസ്, എം ഇസ്മയിൽ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയൽ മനോഭാവത്തിന്റെ പിന്തുടർച്ചക്കാരായ ഭരണാധികാരികളെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രജയല്ല പൗരനാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ‘സാർ ‘ എന്ന നാടകം ദീപം സുരേഷാണ് സംവിധാനം ചെയ്തത്.
കെ പി ഹരിഗോകുൽദാസ് ,കലാധരൻ ഉപ്പും പാടം, ബിനേഷ് കാടൂർ, ഗിരീഷ് ഉപ്പുംപാടം, പൂവക്കോട് സജീവൻ, വിപിൻദാസ്, റഫീഖ് കാറൽമണ്ണ, എന്നിവരാണ് നാടകത്തിലഭിനയിച്ചത്