തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയ്ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം കാല്‍ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്യും.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം 12 മുതല്‍ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സമ്മേളന വേദിയിലേക്ക് കടത്തി വിടും. 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം വേദി പങ്കിടും.








