കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ജനാദേവിയുടെ കുടുംബത്തിനുള്ള അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എ പ്രഭാകരൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് കെെമാറി. കമ്പിവേലി തകർന്ന മേഖലയിൽ അറ്റകുറ്റപ്പണി നടത്താൻ എംഎല്‍എ വനംവകുപ്പിനോട് നിർദേശിച്ചു. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇതിനു ശാശ്വത പരിഹാരം കാണും. പഞ്ചായത്ത് അധ്യക്ഷർ, കർഷകർ, വിവിധ വകുപ്പുകൾ എന്നിവരുടെ സംയുക്ത യോഗം ഉടൻ വിളിക്കുമെന്നും എംഎൽഎ പറഞ്ഞു.