Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒമ്പത് പഞ്ചായത്തു കൾ കൂടി 26 മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ കൂടി 26 മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

കോവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ്‌ 26 മുതൽ പൂര്‍ണ്ണമായി അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

നല്ലേപ്പിള്ളി, മലമ്പുഴ, കരിമ്പ, തരൂർ, കടമ്പഴിപ്പുറം, തെങ്കര, കൊഴിഞ്ഞാമ്പാറ, പരുതൂർ, തച്ചമ്പാറ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുന്നത്.

മേല്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ ബ്ലോക്ക് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, നഗരസഭ/പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി നിർവഹിക്കേണ്ടതാണ്.

മേല്‍ സ്ഥലങ്ങളില്‍ പുറത്തേക്കും, അകത്തേക്കും പ്രവേശിക്കുന്നതിന് ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, നഗരസഭ/പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ച് മറ്റു വഴികൾ അടച്ചിടേണ്ടതാണ്.

മേല്‍ സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വൊളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഒരുക്കേണ്ടതുമാണ്.

മേല്‍ സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതാണ്.

ലോക്ക് ഡൗൺ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറക്കാം. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കി.

പൂർണ്ണമായ അടച്ചിടലിൽ നിന്നും എട്ടു പഞ്ചായത്തുകളെ ഒഴിവാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ചളവറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചനാട്ടുകര, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കി ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞ സാഹചര്യത്തിലാണ് ഈ ഗ്രാമപഞ്ചായത്തുകളെ പൂർണ്ണമായ അടച്ചിടലിൽ നിന്നും ഒഴിവാക്കിയത്. അതേസമയം, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരും. കൂടാതെ, കണ്ടെയ്ൻമെന്റ് സോണുകൾ നിലവിലുണ്ടെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പെരിങ്ങോട്ടുകുറുശ്ശി ഡി വൈ എഫ് ഐ വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി

Palakkad News

Palakkad News

Next Post
പെരിങ്ങോട്ടുകുറുശ്ശി ഡി വൈ എഫ് ഐ വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി

പെരിങ്ങോട്ടുകുറുശ്ശി ഡി വൈ എഫ് ഐ വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News