പാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിച്ച 49 കുപ്പി വിദേശമദ്യം പിടികൂടി. ദാദർ തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിൽ ഗോവൻ സ്വദേശിയായ സോളമൻ ചിന്നപ്പുസ്വാമി എന്നയാളിൽ നിന്നാണ് ഏകദേശം 16 ലിറ്ററോളം വരുന്ന മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ പി.വി. രമേശിന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ എസ്.ഐമാരായ എം. അൻഷാദ്, എം. സുനിൽ, പി. ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശിവകുമാർ, സതീശൻ, ഹരിദാസ്, അജീഷ് ബാബു എന്നിവരാണ് പങ്കെടുത്തത്.










