Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

Palakkad News by Palakkad News
5 years ago
in PATTAMBI
0
അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കാണ് ലേബർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പ് നടത്തിയത്. കോവിഡ് വ്യാപനം തടയുന്നതിനായി ഇരട്ട മാസ്കിങ്, സാനിറ്റൈസർ ഉപയോഗം എന്നിവ സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസെടുത്തു. വീടിനകത്തും മാസ്ക് ധരിക്കാൻ തൊഴിലാളികൾക്ക് പ്രത്യേക നിർദ്ദേശം നൽകി. ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷ്യ ലഭ്യതയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ നിർദ്ദേശം നൽകി. കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാൽ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകും.

അതിഥി തൊഴിലാളികളിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും രോഗം സ്ഥിരീകരിച്ചാൽ ചികിത്സ തേടേണ്ടത് എവിടെയാണ് എന്നത് സംബന്ധിച്ചും നിർദ്ദേശങ്ങൾ നൽകി. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ക്വാറന്റൈൻ സെന്റർ, ഡൊമിസിലറി കെയർ സെന്റർ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തൊഴിലുടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബോധവത്കരണ ക്യാമ്പ് നടത്തിയത്.

അതിഥി തൊഴിലാളികൾക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം

അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് നിർദേശങ്ങൾ, ചികിത്സാ സഹായങ്ങൾ, ഭക്ഷ്യ ലഭ്യത തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾക്ക് 0491- 2505582, 83, 85, 87, 89 നമ്പറുകളിൽ ബന്ധപ്പെടാം.

ക്വാറന്റൈൻ, ചികിത്സാ കേന്ദ്രങ്ങൾ

അതിഥി തൊഴിലാളികൾക്കായി ക്വാറന്റൈൻ സെന്റർ, ഡൊമിസിലറി കെയർ സെന്റർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് കോളേജിലെ വനിത ഹോസ്റ്റലിലാണ് ഡൊമിസിലറി കെയർ സെന്റർ സജ്ജമാക്കിയത്. 76 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കുമായി പുതുശ്ശേരി പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ ഒരുക്കിയിട്ടുണ്ട്. വട്ടപ്പാറയിൽ ഒരു സ്വകാര്യ കെട്ടിടമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. 90 ബെഡുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് കോവിഡ് രോഗബാധയുണ്ടായാൽ തൊഴിലുടമ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. എന്നാൽ തീരെ സൗകര്യമില്ലാത്ത തൊഴിലാളികൾക്ക് സർക്കാർ സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

ഭക്ഷ്യക്കിറ്റ് ആവശ്യപ്പെടാം

ലോക്ക് ഡൗണിൽ ഭക്ഷ്യക്ഷാമം ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ വകുപ്പ് സജ്ജമാക്കിയ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഭക്ഷ്യക്കിറ്റ് ആവശ്യപ്പെടാം. തൊഴിലാളികളുടെ ആവശ്യം അനുസരിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മുഖേനയാണ് അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുക.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്‌

Previous Post

സിദ്ദിഖ് കാപ്പന് ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

Next Post

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം

Palakkad News

Palakkad News

Next Post
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News