കഞ്ചിക്കോട്‌കേരളത്തിലെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്‌നിന്നും അതിഥിത്തൊഴിലാളികളിൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. കേരളത്തിലെ ലോക്‌ഡൗണും കോവിഡ് രണ്ടാംതരംഗവുമാണ് തൊഴിലാളികളുടെ മടങ്ങിപ്പോക്കിനു കാരണം. ഇതോടെ എഴുനൂറോളം വ്യവസായസ്ഥാപനങ്ങളുടെ പ്രവർത്തനം ആശങ്കയിലായി. ഭൂരിഭാഗം വ്യവസായസ്ഥാപനങ്ങളും ലോക്‌ഡൗൺ വരുന്നതിനുമുമ്പ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ചിരുന്നു. ലോക്‌ഡൗണിലും അവശ്യവസ്തുക്കൾ നിർമിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.അയ്യായിരത്തിലേറെ അതിഥിത്തൊഴിലാളികൾ കഞ്ചിക്കോട് വ്യവസായമേഖലയിലുണ്ട്. ട്രെയിൻസർവീസുകൾ കുറഞ്ഞതിനാൽ ബസുകളിലാണ് ബിഹാർ, പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുളളവർ മടങ്ങിയത്.