കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റിയുടെ
ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ആസ്ഥാനത്ത്
ദേശീയ പതാക ഉയർത്തി സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം
ചെയ്തു.
സഹന സമരങ്ങളിലുടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യവും, വികസനവും
നേടിത്തന്ന മഹാരഥൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു കൊണ്ട്
നടന്ന ചടങ്ങിൽ ജില്ലാ ട്രഷറർ കെ. ഗോകുൽദാസ് , ജില്ലാ വൈസ് പ്രസിഡന്റ്
കെ.ആർ.ചന്ദ്രൻ , ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ വി എം ഷൗക്കത്ത് ,
ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.










