Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായുള്ള നാട്യഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ ആക്ഷേപ ഹാസ്യത്തിലൂടെ ജാതി, മത, വർഗ്ഗ വിവേചനത്തിന് എതിരെ ശബ്ദിച്ചിരുന്നുവെന്നും തുള്ളൽ കലാരൂപത്തെ ജനകീയമാക്കിയത് കവിയുടെ മഹത്തായ സംഭാവനയാണെന്നും മന്ത്രി ഓർമിപ്പിച്ചു. കുഞ്ചൻ നമ്പ്യാരുടെ ജന്മഗ്രഹം കൂടിയായ സ്മാരകം സംരക്ഷിക്കേണ്ടതും കാലാകാലങ്ങളിൽ നവീകരിക്കേണ്ടതും മലയാളിയുടെ കടമയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വിവിധ കലാരൂപങ്ങൾ അരങ്ങേറുന്നതിനും വിദ്യാർത്ഥികളുടെ കലാ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയായി നാട്യഗൃഹം മാറുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ-നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി .

സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും കലാ-സാംസ്കാരിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കാനും സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് നാട്യഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങളെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരളത്തിന്റെ കലാ- സാഹിത്യ-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ ഒളപ്പമണ്ണ, വി. ടി ഭട്ടതിരിപ്പാട്, സത്യൻ, പ്രേംനസീർ, തുടങ്ങിയവർക്ക് സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ടൂറിസം വകുപ്പില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നാട്യഗൃഹം നവീകരിക്കുന്നത് . നാട്യശാലയുടെ സൗണ്ട് പ്രൂഫിംങ്ങ്, നിലം, ഭിത്തി, മേല്‍ക്കൂര, സ്റ്റേജ്, ഗ്രീൻ റൂം ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടത്തുന്നത് . ഡി.ടി.പി.സിയ്ക്കാണ് നിര്‍മ്മാണ ചുമതല. പി ഉണ്ണി എം.എല്‍.എ, ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമൻ, കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ, സെക്രട്ടറി എ.കെ ചന്ദ്രൻ കുട്ടി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർ കുട്ടി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവർ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ

Next Post

രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു

Palakkad News

Palakkad News

Next Post
രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു

രാജ്യത്തെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News