ന്യൂനപക്ഷങ്ങളേയും, ദളിതരേയും, വിദ്യാർത്ഥികളേയും വേട്ടയാടി കൊതി തീരാത്ത കേന്ദ്ര സർക്കാർ ഇന്ന് കർഷകന്റെ ചോരയ്ക്കായി ദാഹിക്കുകയാണ് – ഷാഫി പറമ്പിൽ MLA.
ന്യൂനപക്ഷങ്ങളേയും, ദളിതരേയും, വിദ്യാർത്ഥികളേയും വേട്ടയാടി കൊതി തീരാത്ത കേന്ദ്ര സർക്കാർ ഇന്ന് കർഷകന്റെ ചോരയ്ക്കായി ദാഹിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA.ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനൂർ മുതൽ പാലക്കാട് വരെ സംഘടിപ്പിച്ച ‘ലോങ്ങ് മാർച്ച്’ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ഗൗജാ വിജയകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാഫി കാരക്കാട്, ജില്ലാ സെക്രട്ടറിമാരായ അജാസ്, വിഘ്നേഷ്, കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, അജ്മൽ, അനസ്, റംഷാദ്,ആസിഫ്, കലാശാല ജില്ലാ കോർഡിനേറ്റർ ശ്യാം ദേവദാസ്, പ്രിയദർശിനി ജില്ലാ കോർഡിനേറ്റർ സ്മിജാ രാജൻ, ഭാരവാഹികളായ അമൽ, അക്ഷയ്, ജിയാന്റോ, വിപിൻ, ബാദുഷാ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.