പണം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ കെ വിജയശങ്കറിനെയാണ് സസ്പെൻഡ് ചെയ്തത്.
ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലില്‍ നിന്നാണ് പണം തട്ടിയത്. 12 വ്യാജ രസീത് ബുക്കുകള്‍ ജീവനക്കാരൻ നിര്‍മ്മിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 121,110 രൂപയാണ് ജീവനക്കാരൻ തട്ടിയതെന്ന് കെഎസ്ആര്‍ടിസി ഓഡിറ്റ് വിഭാഗവും കണ്ടെത്തി.